01 മേയ് 2009

എനിക്ക് പുച്ച്ചം തോന്നുന്നു

ഇന്ത്യ 2020 ഇല്‍ വികസിത രാഷ്ട്രം ആകും എന്ന് പ്രഖ്യാപിച്ചു നമ്മള്‍ ആവേശഭരിതര്‍ ആകുന്നു.പക്ഷെ ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ യാതൊരു മാറ്റവും ഉണ്ടാകും എന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.അഴിമതി മാത്രം കൈമുതല്‍ ഉള്ള കുറെ രാഷ്ട്രീയക്കാരും സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത കുറെ സര്‍ക്കാര്‍ ജീവനക്കാരും ഉള്ള ഈ നാട്ടില്‍ പാവപെട്ടവന്‍ എന്നും പാവപെട്ടവന്‍ തന്നെ ആയി ഇരിക്കും.സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ആളുടെ അല്പത്തരം വെളിവാക്കപെട്ട ഒരു സംഭവം ഞാന്‍ ഇവിടെ പറയാം.

ഇവിടെ ഈ മദിരാശിയില്‍ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഒത്തിരി പാവപെട്ട അമ്മമാര്‍ ജോലി ചെയ്യാന്‍ വരുന്നുണ്ട്.പലരും വളരെ പ്രായം ചെന്നവര്‍.അറുപതുകളിലും എഴുപതുകളിലും എല്ല് മുറിയെ പണിയെടുത്ത്‌ ഒരു നേരത്തെ അന്നം കഴിക്കാന്‍ ആയി ബുദ്ധിമുട്ടുന്നവര്‍.അതില്‍ ഒരു അമ്മ ഒരിക്കല്‍ ഒരു വിഷമം എന്നോട്‌ പങ്കു വെയ്ക്കാന്‍ ഇടെയായി.അവര്‍ പറഞ്ഞത് മുഴുവനും എനിക്ക് മനസിലായില്ല എങ്കിലും മനസിലായ കാര്യങ്ങള്‍ ഞാന്‍ പങ്കു വെയ്കുന്നു.

ആ അമ്മക്ക് മാസം 400 രൂപ എന്തോ പെന്‍ഷന്‍ കിട്ടുന്നുണ്ട്.വാര്‍ധക്യ പെന്‍ഷന്‍ ആണ് എന്ന് തോന്നുന്നു.അത് വാങ്ങണം എങ്കില്‍ അവര്‍ക്ക് ഒരു പ്രാവശ്യം പൊയ് വരുന്നതിനു ഒരു 25 രൂപ ചിലവുണ്ട്.ഒരു നാല് പ്രാവശ്യം അത് വാങ്ങാനായി അവര്‍ പോകേണ്ടി വരും ഒരു മാസം.അതായത്‌ അവരെ ഒരു നാല് പ്രാവശ്യം ഉത്തരവാദപെട്ട ആ ബഹുമാന്യ ഉദ്യോഗസ്ഥന്‍ നടത്തിക്കും.അത് കൂടാതെ 100 രൂപ അയാള്‍ അങ്ങ് എടുക്കും,അയാളുടെ പങ്ക് ആയി.അവര്‍ക്ക്‌ ചുരുക്കം പറഞ്ഞാല്‍ കയ്യില്‍ 200-250 രൂപ കയ്യില്‍ കിട്ടും ഒരു മാസം പെന്‍ഷന്‍ ആയി.

പണക്കാരുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന് പുറമേ ആണ് ശരിയായ വിദ്യാഭ്യാസം ഇല്ലാത്ത തുച്ചമായ പെന്‍ഷന്‍ വാങ്ങുന്ന ഈ പാവങ്ങളെ അയാള്‍ ചൂഷണം ചെയുന്നത്. ഈ വ്യവസ്ഥിതിയില്‍ നിന്നാണ് നമ്മുടെ ഇന്ത്യ രണ്ടായിരത്തി ഇരുപതില്‍ ഒരു വികസിത രാഷ്ട്രം ആകാന്‍ പോകുന്നത്.

വികസനം എന്നാല്‍ രാഷ്ട്രീയകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റോഡ്‌ റയില്‍ അല്ലെങ്കില്‍ വ്യാവസായിക വികസനം മാത്രം ആണ്. കാരണം അതിനൊക്കെ സഹായം ചെയ്താലേ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുള്ളൂ.ഈ പാവപെട്ട ജനകോടികളുടെ കണ്ണുനീര്‍ ഒപ്പിയെടുത്തിട്ടു ആര്‍ക്ക്‌ എന്ത് പ്രയോജനം???...

4 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരെ എല്ലാവര്ക്കും മടിയാണ്. ഇവിടെ സമാന്യവല്‍ക്കരിച്ചു പറയാനാകില്ലെങ്കിലും ഇതൊക്കെ ഇവിടെ നില നില്‍ക്കുന്നു എന്നത് സത്യം തന്നെ! പ്രതികരിക്കുക! അതെങ്കിലും നമുക്ക് ചെയ്യാം!

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

നന്മയുള്ള മനസ്സും ചിന്തയും കൈമോശം വരാതിരിക്കട്ടെ...

മുക്കുവന്‍ പറഞ്ഞു...

vishnu you said it correctly... the millions who lives under poverty are going to be looted by the politicians/public officers. they cant fight with them because they dont have the muscle power for that..

ഗുലുമാല്‍ (Marketing A Soul) പറഞ്ഞു...

എല്ലാവര്ക്കും നന്ദി..പ്രതികരിക്കാം എന്നത് മാത്രമല്ല നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്നത്.പ്രവര്‍ത്തിക്കുകയും ചെയ്യണം.യുവ ജനതയ്ക്ക് രാഷ്ട്ര ബോധം ഇല്ലാതെ ആയി പോയി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.ഒരു മഹത്തായ കൂട്ടായ്മയിലൂടെ ഒരു മാറ്റം..അതിനു ഇപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ക്ക് ഒന്നും സാധിക്കില്ല...സാമൂഹിക സേവനത്തെ കോര്‍പ്പറേറ്റ്വത്കരിച്ചവര്‍ ആണ് അവര്‍ എല്ലാം...പണത്തിനു അധിഷ്ടിതം ആയ ഒരു സാമൂഹിക വ്യവസ്ഥിതി മാറണം..മനുഷ്യത്വത്തിനു പ്രാമുഖ്യം നല്‍കണം..ഒന്നാലോചിച്ചു നോക്കൂ ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാഷ്ട്രം...നീണ്ട 62 കൊല്ലം ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ ഭരിച്ച ഒരു രാഷ്ട്രം..അവിടെ 80 ശതമാനം പേരും പട്ടിണിയില്‍ അല്ലെങ്കില്‍ അര്‍ദ്ധ പട്ടിണിയില്‍ ആണ്..വസ്ത്രം പാര്‍പിടം ആഹാരം എന്നീ മൂന്ന് അടിസ്ഥാന ആവശ്യം പോലും ജനങ്ങള്‍ക്ക്‌ സാധിച്ചു കൊടുക്കാന്‍ പറ്റാത്ത ജനാധിപത്യം നമ്മുക്ക്‌ എന്തിനു...അതാണ്‌ എന്റെ ചോദ്യം..