25 ഡിസംബർ 2008

ക്രിസ്തുമസ് പുതുവത്സര ചിന്തകള്‍

അങ്ങനെ 2008 വിടപറയുകയാണ്..
2009 ഇനെ സ്വാഗതം ചെയ്യാന്‍ ലോകം തയാറെടുക്കുന്നു..

ഈ അവസരത്തില്‍ എല്ലാവര്‍ക്കും ഗുലുമാല്‍ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുന്നു..അതോടൊപ്പം ഗുലുമാലിന്റെ കുറെ ഭ്രാന്തന്‍ ചിന്തകള്‍ പങ്കു വെയ്ക്കുകയും ചെയ്യുന്നു..

വര്‍ണ്ണപ്പകിട്ടുകള്‍ ഇല്ലാത്ത ക്രിസ്തുമസ്....ആശങ്കകള്‍ നിറഞ്ഞ പുതുവത്സരം...

ലോകം മുഴുവനും ഒരു വിഷമാവസ്ഥയിലുടെ കടന്നു നീങ്ങുന്ന ഈ അവസരത്തില്‍ 2009ഇനെ വളരെ തയാറെടുപ്പോടെ വേണം നാം സ്വീകരിക്കേണ്ടത്..നാം നേരിടുന്ന പ്രശ്നങ്ങള്‍ അനവധി ആണ്...

സാമ്പത്തികമാന്ദ്യം ആര്‍ക്കും പിടികൊടുക്കാതെ വഷളാകുന്നു..
തീവ്രവാദം അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു..
പ്രകൃതിയെ നാം ചൂഷണം ചെയ്തതിന്റെ അനന്തരഫലങ്ങള്‍ നമ്മെ കാത്തിരിക്കുന്നു..
ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മോശം ആയി, ഒരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന സംശയം...
ദാരിദ്ര്യം, ജനപ്പെരുപ്പം, തൊഴിലിലായ്മ ഇവ മൂന്നും നമ്മെ നോക്കി ഇളിച്ചു കാട്ടുന്നു...

മേല്‍ പറഞ്ഞവ എല്ലാം ഗുലുമാലിന്റെ കണ്ണില്‍ 2009ഇല് നമ്മെ കാത്തിരിക്കുന്ന വല്യ വല്യ പ്രശ്നങ്ങള്‍ ആണ്..
ഇവയെ എല്ലാം മറികടക്കാന്‍ 2009 ഇന് ആകും എന്ന് പ്രതീക്ഷിക്കുന്നു..

ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു...എല്ലാ സമസ്യകളും തരണം ചെയ്തു മുന്നേറാന്‍ സര്‍വേശ്വരന്‍ എല്ലാരേം സഹായിക്കട്ടെ....

സ്നേഹപൂര്‍വ്വം
സ്വന്തം ഗുലുമാല്‍

6 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

happy x'mas...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒരായിരം ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...

ഭൂമിപുത്രി പറഞ്ഞു...

ശുഭപ്രതീക്ഷകളോടെ പുതുവർഷം ആനയിക്കുക..
അതിനുമുൻപേ ക്രിസ്ത്മസ് ആശംസകൾ

ബാജി ഓടംവേലി പറഞ്ഞു...

ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു...

ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും

li

കുട്ടിച്ചാത്തന്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍.
ചാത്തനേറ്: കാത്തിരുന്നു കാണാം 2009...

anishchandran പറഞ്ഞു...

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...