19 ഡിസംബർ 2008

ഉണ്ണിക്കുട്ടന്റെ ഒരു ദിവസം...(6)

സമയം 5.30
ഇനിയും 5 ഇഷ്യുകള്‍ ബാക്കി ഉണ്ട്...കുട്ടന്‍ ആരേം ശ്രദ്ധിക്കാതെ തന്റെ ജോലിയില്‍ മുഴുകി ഇരിക്കുന്നു...

പെട്ടന്ന് ചാറ്റ് വിന്‍ഡോയില്‍ രാഹുലിന്റെ കരയുന്ന സ്മൈലി...അവനുമുണ്ട് 5 ഇഷ്യു..

"കൊള്ളാം അപ്പോള്‍ ഇന്നും നമ്മള്‍ രണ്ടു പേരും...യെസ് വി ബോത്ത് ആര്‍ ഗോയിന്ഗ് ടു സ്റ്റേ ബാക്ക്,
പെട്ടന്ന് തീര്‍ക്കു, ഇല്ലേല്‍ വീട്ടില്‍ പോകാന്‍ പറ്റില്ല...."

റിപ്ലേ കൊടുത്തിട്ട് വീണ്ടും ജോലിയിലേക്ക്...

സമയം 6.45
എല്ലാരും പോകാനുള്ള തയാറെടുപ്പ് തുടങ്ങി..അവിടെ ഇവിടെ ആയി തന്നെ കൂട്ടുള്ള കുറെ ഹതഭാഗ്യര്‍ മാത്രം....
"പോട്ടെ എല്ലാരും പോട്ടെ.." കുട്ടന്‍ ദേഷ്യപെട്ട് പറഞ്ഞു...

"ഏതായാലും പോയി വല്ലതും കഴിക്കാം.." രാഹുലിനെ വിളിച്ച് പറഞ്ഞിട്ട് കുട്ടന്‍ പതുക്കെ എഴുന്നേറ്റു...

"വൊവ്, കുറ്റാ യു ഫിനിഷ്ഡ്‌ ദ വര്‍ക്ക്‌..ഗ്രേറ്റ്‌.."നാടന്‍ മദാമ്മ ആന്‍ റോസ് എതിരെ വരുന്നു...

"തനിക്കെന്താടോ എന്നോട് മലയാളത്തില്‍ സംസാരിച്ചാല്‍..ഒന്നുലേലും നമ്മള്‍ ഒരേ നാട്ടുകാര്‍ അല്ലെ..."കുട്ടന്‍ നീരസത്തോടെ പറഞ്ഞു..

"അതെ കുറ്റാ..നിക്ക് പെട്ടന്ന് മലയാലം വരില്ല..ന്ത് ചെയ്യാനാ..സോറി കുറ്റാ.." ആന്റെ മറുപടി

"തന്റെ പണി കഴിഞ്ഞോ...സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല..പണി ഉണ്ട്...അതിന് മുന്പ് വല്ലതും കഴിക്കണം....പോട്ടെ.." കുട്ടന്‍ പതുക്കെ അവിടുന്ന് രക്ഷപെട്ടു...

(തുടരും)

6 അഭിപ്രായങ്ങൾ:

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ഭാഗ്യം കുറ്റാ എന്നു വിളിക്കുന്നത്... ഒരു അക്ഷരം മാറിപ്പോയാലോ..

ഓടോ:ഉണ്ണിക്കുട്ടന്‍ എന്ന പേരിലും ഉണ്ണി എന്ന പേരിലും വേറേ ആളോള്‍ ബ്ലോഗുന്നുണ്ട്. ഗുല്‍മാല്‍ എന്നാ പേരെങ്കില്‍ ഓക്കെ.

ഗുലുമാല്‍................... പറഞ്ഞു...

എന്റെ കുട്ടിചാത്താ...ഉണ്ണിക്കുട്ടന്‍ ഒരു കഥാപാത്രം ആണ്.....എല്ലാ ഐ ടി തൊഴിലാളികളുടെയും ഒരു പ്രതിരൂപം.....അത്രേ ഉള്ളൂ

vosree പറഞ്ഞു...

he he
ee series vayikkan nalla rasamundu w8in for part 7
:)

ee issue ennu paranjalennatha??

ഗുലുമാല്‍................... പറഞ്ഞു...

ഭാഗം 7 പണിപ്പുരയില്‍ ആണ്...കുറെ ദിവസം നാട്ടില്‍ ആയിരുന്നു... അത് കൊണ്ട് പണി ഒന്നും കാര്യമായി നടന്നില്ല...പിന്നെ പുതിയ കുറെ വര്‍ക്കുകളുടെ ആലോചനയിലും...

ഗുലുമാല്‍................... പറഞ്ഞു...

പിന്നെ ഈ ഇഷ്യു എന്നതുകൊണ്ട് വല്യ അര്‍ഥങ്ങള്‍ ഒന്നും ഇല്ല...ഒരു പീസ് ഓഫ് വര്‍ക്ക് എന്നെ ഉള്ളു...ഐ ടി പദങ്ങള്‍ ഒന്നു സാധാരണ രീതിയില്‍ പറയാന്‍ ശ്രെമിച്ചതാണ്..

John പറഞ്ഞു...

hello Friend.

വായിക്കാന്‍ രസം ഉണ്ട്.
"ഉണ്ണിക്കുട്ടന്റെ ലോകം " എന്ന പേരില്‍ ഒരു നല്ല പുസ്തകം ഉണ്ട്.പഴയതാണ്.
വളരെ ചെറുപ്പത്തില്‍ വായിച്ചതാണ്.
വായിച്ചിട്ടുണ്ടോ?