17 ജനുവരി 2009

ആ പുഞ്ചയുടെ തീരത്ത്....ആദ്യ ഭാഗം

ആമുഖം:

ഈ കഥയും അതിലെ കഥാപാത്രങ്ങളും ചുറ്റുപാടുകളും എല്ലാം സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുനവരോടോ, മരിച്ചവരോടോ എന്തെങ്കിലും സാമ്യം തോന്നുനെങ്കില്‍ അത് വെറും യാദ്രിച്ചികത മാത്രം.("ഓം ശാന്തി ഓം" ഇലെ സിനിമപശ്ചാത്തലം എന്ന പ്ലോട്ട് നമ്മള്‍ ചെറുവാഞ്ചേരി എന്ന ഗ്രാമത്തിലേക്ക് മാറ്റുന്നു).

കഥ ഭാഗം 1:

ചെറുവാഞ്ചേരി എന്ന ഗ്രാമത്തിന്റെ നാടുവാഴികള്‍ ആയിരുന്നു ചെറുവാഞ്ചേരി മനയിലെ തമ്പ്രാക്കള്‍. ചെറുവാഞ്ചേരി മനയുടെ കിഴക്കുവശം മുഴുവന്‍ പുഞ്ച ആണ്.അത് ആണ് ആ ഗ്രാമത്തിന്റെ അതിര്‍ത്തിയും.
മന കാലത്തിന്റെ കുത്തൊഴുക്കില്‍ നാശത്തിന്റെ വക്കില്‍ എത്തി നില്ക്കുന്നു. പട്ടണത്തില്‍ നിന്നും വന്ന ഒരു അകന്ന ചാര്‍ച്ചക്കാരന്‍ ഗൌതമ വര്‍മ്മ(മുകേഷ് മെഹറ) ആണ് മനയുടെ ഭരണം നടത്തുന്നത്.മനയുടെ പ്രതാപം വീണ്ടെടുക്കാന്‍ വന്നതാണ്‌ അയാള്‍.

ഗൌരി തമ്പുരാട്ടി(ശാന്തിപ്രിയ) , മനയിലെ ഇപ്പോളത്തെ അനന്തരാവകാശി ആ നാടിന്റെ തന്നെ ഡ്രീം ഗേള്‍ ആണ്. അവള്‍ അറിയാതെ അവളെ സ്നേഹിക്കുന്നു മനയിലെ കാര്യസ്ഥന്റെ അനന്തിരവന്‍ ശങ്കുണ്ണി(ഓം പ്രകാശ് മകീജ).

ചെറുവാഞ്ചേരി പൂരത്തിന് ഗൌരിയെ കണ്ടുമുട്ടാനുള്ള അവസരം ശങ്കുണ്ണിയുടെ ആത്മസുഹൃത്ത് ഗോപി(പപ്പു മാസ്റ്റര്‍) ഒരുക്കി കൊടുക്കുന്നു.പൂരത്തിന് എഴുന്നെളിച്ച ഒരു ആന ഇടയുന്നു. ആ ബഹളത്തിനിടയില്‍ നിന്നു ഗൌരി തമ്പുരാട്ടിയെ ശങ്കുണ്ണി അത്ഭുതകരമാം വിധം രക്ഷിക്കുന്നു. അങ്ങനെ അവര്‍ സുഹൃത്തുക്കള്‍ ആകുന്നു. ഗൌരിയോട് തന്റെ സ്നേഹം വെളിപെടുത്താന്‍ ശങ്കുണ്ണി കാത്തിരിക്കുന്നു.

അതിനിടയില്‍ ശങ്കുണ്ണിയുടെ അമ്മാവന്‍ മരിച്ചു പോകുന്നു. ഗൌതമ വര്‍മ്മ ശങ്കുണ്ണിയോട് കാര്യസ്ഥനാകാന്‍ ആവശ്യപ്പെടുന്നു. തനിക്ക് ഗൌരിയോട് അടുക്കാന്‍ ഉള്ള എളുപ്പ മാര്‍ഗം ആയി ഇതിനെ കാണുന്ന ശങ്കുണ്ണി ആ ക്ഷണം സ്വീകരിക്കുന്നു.

നാളുകള്‍ കടന്നു പോയി.

ഇതിനിടയില്‍ ശങ്കുണ്ണി ഒരു സത്യം മനസ്സിലാക്കുന്നു.ഗൌരി ഗൌതമനുമായി പ്രണയത്തില്‍ ആണ് എന്ന്. അതോടെ അയാള്‍ തകര്‍ന്നു പോകുന്നു.അയാള്‍ ഒരു രാത്രി നാട് വിടാന്‍ തീരുമാനിക്കുന്നു. അതിന് മുന്‍പ് ഗൌരിയെ ഒരു നോക്ക് കാണാന്‍ അയാള്‍ മനയിലെത്തുന്നു.പക്ഷെ അവിടെ കണ്ട കാഴ്ച ഭീകരം ആയിരുന്നു.സ്വത്തുക്കള്‍ കൈക്കല്‍ ആക്കി, ഗൌരിയെ കൊന്നു കളയാന്‍ ശ്രമിക്കുന്ന ഗൌതമനെ...

ഒടുവില്‍ ഗൌരിയെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ ശങ്കുണ്ണിയും....

<ഇന്റര്‍വെല്‍>

6 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

കൊള്ളാലോ മോനേ പരിപാടി...:)

ആദര്‍ശ് പറഞ്ഞു...

ഹ ..ഹ കൊള്ളാം..
ഇത്ര പെട്ടന്ന് ഇന്റര്‍വെല്‍ ആയോ? കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു..

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ഇതൊരു മെഗാ സീരിയല്‍ ആക്കാനുള്ള പരിപാടി ആണോ... ഇത്തിരി കൊണ്ടു നിറുത്തി കളഞ്ഞേ ? എഴുത്ത് കൊള്ളാം...

vosree പറഞ്ഞു...

സംഭവം കൊള്ളാം...........മനയെ ഹിന്ദി സിനിമയുമായി ബ്ന്ധിപ്പിച്ചതു കൊള്ളാം....

ഗുലുമാല്‍(Marketing A Soul) പറഞ്ഞു...

നന്ദി സുഹൃത്തുക്കളെ...

Radhu പറഞ്ഞു...

kollam mone kizhinja budhiyaaaaa
nan abhimanikkunnu..............