സ്ഥാനാര്‍ഥി പട്ടിക
പി ടി തോമസ്: യു ഡി എഫ്
ഫ്രാന്‍സിസ് ജോര്‍ജ്ജ് : എല്‍ ഡി എഫ്
ശ്രീ നഗരി രാജന്‍: ബി ജെ പി
മണ്ഡലം പുനര്‍നിര്‍ണയം കഴിഞ്ഞപ്പോള്‍ എങ്ങോട്ട് മാറും എന്നതാണ് ഇടുക്കി മണ്ഡലത്തെ ആശങ്കയില്‍ ആക്കുന്നത്.സിറ്റിംഗ് എം പിയായ ഫ്രാന്‍സിസ് ജോര്‍ജിനെ മണ്ഡലം ഇത്തവണയും വിജയിപ്പിക്കും എന്നതാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.ഏതാണ്ട് എഴുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടക്കുക എന്നത് യു ഡി എഫിനെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു.
പക്ഷെ ക്രിസ്ത്യന്‍ വോട്ടുകളുടെ എണ്ണം എന്ന നിര്‍ണായക ശക്തിയും പരമ്പരാഗത തമിള്‍ വോട്ടര്‍മാര്‍ വോട്ടു രേഖപെടുത്തിയില്ല എന്നതും എല്‍ ഡി എഫിന്റെ വിജയസാധ്യതകളെ ചോദ്യം ചെയ്യുന്നു.പൊതുവേ പ്രവചനാതീതമായ സാഹചര്യം നിലനില്‍ക്കുന്ന ഇവിടെ മുന്‍ സി പി എം നേതാവ് കൂടിയായ ബി ജെ പി സ്ഥാനാര്‍ഥി രാജനും കാര്യമായ ശക്തി പ്രകടിപ്പിക്കാന്‍ ആകും എന്നതാണ് എല്‍ ഡി എഫിനെ പേടിപെടുത്തുന്ന മറ്റൊരു ഘടകം.പി ടി തോമസ്, ഫ്രാന്‍സിസ് ടി ജോര്‍ജ് എന്നിവരെ ക്രിസ്ത്യന്‍ സഭകളുടെ ശക്തി കേന്ദ്രമായ ഇടുക്കി എങ്ങനെ വിലയിരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ ഫലം.
യു ഡി എഫ് തരംഗത്തിന് ഇടുക്കി വഴിമാറില്ല എന്നതാണ് ഗുല്മാലിന്റെ കണക്കുക്കൂട്ടല്‍.
സാധ്യതകള്‍
പി ടി തോമസ്: 1/3
ഫ്രാന്‍സിസ് ജോര്‍ജ്ജ് : 2/3
ശ്രീ നഗരി രാജന്‍: 1/5
തലവര
തലവര നേരെ ആണ് എങ്കില്‍ പി ടി തോമസ് ജയിച്ചേക്കും.
2 അഭിപ്രായങ്ങൾ:
അല്ല മാഷേ,അപ്പോ ജോസ് കുറ്റ്യാനി ഒരു ഫാക്ടര്‍ അല്ല എന്നാണോ ?
തകര്‍പ്പന്‍ മല്‍സരമല്ലേ അവിടെ.
ഭൂരിപക്ഷം ഇത്തവണ അവിടെ വളരെക്കുറായിരിക്കുമെന്നാണല്ലൊ കേള്‍വി
(പിന്നെ ഈ 'വേര്‍ഡ് വെരി' ഒന്നൊഴിവാക്കിയാല്‍ നന്ന് അതൊരു മെനക്കേട് മാത്രമല്ലേ?)
ജോസ് കുറ്റിയാനി എത്രത്തോളം നിര്‍ണായകം ആകും എന്ന് എനിക്കറിയില്ല.ഈ വിലയിരുത്തലുകള്‍ ഞാന്‍ മാധ്യമങ്ങളിലൂടെ അറിയുന്ന വാര്‍ത്തകളും പിന്നെ സുഹൃത്ത് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും എകൊപിപിചെടുക്കുന്നതാണ്.
വേര്‍ഡ് വെരി എന്ന് മാഷ് പറഞ്ഞത് എനിക്ക് പിടി കിട്ടിയില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ