സ്ഥാനാര്‍ഥി പട്ടിക
ജോസ് കെ മാണി: യു ഡി എഫ്
അഡ്വ. സുരേഷ് കുറുപ്പ്: എല്‍ ഡി എഫ്
എന്‍ കെ നാരായണന്‍ നമ്പൂതിരി: ബി ജെ പി
കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ശക്തി കേന്ദ്രം ആയ കോട്ടയം കഴിഞ്ഞ നാല് തവണയും പക്ഷെ എല്‍ ഡി എഫിന്റെ കൂടെ ആയിരുന്നു.ഇത്തവണ അതില്‍ ഒരു മാറ്റം ആണ് യു ഡി എഫ് കോട്ടയത്ത് പ്രതീക്ഷിക്കുന്നത്. മാണി സാറിന്റെ മകന്‍ ജോസ് കെ മാണിക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ ഒരു പരീക്ഷ ആകും ഇവിടെ നടക്കുന്നത്.
സുരേഷ് കുറുപ്പ് എന്ന സിറ്റിംഗ് എം പിയെ തോല്‍പിക്കുക എന്നത് ശ്രമകരം ആയ ഒരു ദൌത്യം ആണ്.
നാലു തവണ കോട്ടയത്തെ പ്രധിനിതീകരിച്ച് ലോക്‌സഭയില്‍ എത്തിയ സുരേഷ് കുറുപ്പ് ഇത്തവണയും അത് ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയില്‍ തന്നെ ആണ്.പക്ഷെ മണ്ഡലം പുനര്‍നിര്‍ണയം തങ്ങള്‍ക്കു പ്രതികൂലം ആകുമോ എന്ന പേടിയുണ്ട് എല്‍ ഡി എഫ് നേതൃത്വത്തിന്.
ബി ജെ പിക്ക് വല്യ പ്രതീക്ഷകള്‍ ഒന്നും ഇല്ലെങ്കിലും വോട്ടുകളുടെ എണ്ണം കൂട്ടുക എന്നതായിരിക്കും അവരെ സംബന്ധിച്ചടതോള്ളം പ്രാധാന്യം നല്‍കുന്ന ഒന്ന്. പിന്നെ പ്രചരണം തീര്‍ന്ന ദിവസം ഉണ്ടായ കോലാഹലങ്ങള്‍ തങ്ങളുടെ വോട്ടുകളുടെ എന്നതില്‍ കാര്യമായ മാറ്റം ഉണ്ടാകും എന്ന് ബി ജെ പി നേതൃത്വവും വിശ്വസ്ക്കുന്നു.
ജോസ് കെ മാണി ഒരു ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നത് തന്നെ ആണ് ഗുല്മാലിന്റെ വിശ്വാസം.
സാധ്യതകള്‍
ജോസ് കെ മാണി: 2/3
അഡ്വ. സുരേഷ് കുറുപ്പ്: 1/3
എന്‍ കെ നാരായണന്‍ നമ്പൂതിരി:1/5
തലവര
ഫോട്ടോ ഫിനിഷില്‍ സുരേഷ് കുറുപ്പിനും സാധ്യത ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ