സമയം 7.30
"ഓം നമ ശിവായ".....മൊബൈല്‍ അലാറം അലറി വിളിക്കാന്‍ തുടങ്ങി.
പതുക്കെ പുതപ്പിനടിയില്‍ നിന്നും ഉണ്ണിക്കുട്ടന്റെ കൈകള്‍ മൊബൈല്‍ ഫോണിനെ തേടി ഉള്ള യാത്ര തുടങ്ങി. ഒടുവില്‍ തലയണക്കീഴില്‍ നിന്നും മൊബൈല്‍ തപ്പിയെടുത്ത് അലാറം ഓഫാക്കി. എന്നിട്ട് ആരെയൊക്കെയോ ചീത്ത പറഞ്ഞു പതുക്കെ പുതപ്പിന് വെളിയില്‍ ഇറങ്ങി.
"നാശം..ഇന്നും നേരത്തെ നേരം പുലര്‍ന്നു....."
പാതി തുറന്ന കണ്ണുകള്‍ മുഴുവനായി കുത്തി തുറന്നു...കുളിമുറിയിലേക്ക് ഒറ്റ ഓട്ടം....
സമയം 7.45
ഉറക്കച്ചുവടൊക്കെ മാറി കുളിച്ച് കുട്ടപ്പനായി ഉണ്ണിക്കുട്ടന്‍ ഒരു എക്സിക്യൂട്ടീവ് ലുക്കിലെത്തി...ടക്ക് ഇന്‍ ചെയ്ത് ഒരു പ്രൊഫഷണല്‍ ആയി..ഉണ്ണിക്കുട്ടന്റെ യാത്ര ഇവിടെ തുടങ്ങുകയായി....ഇനി നേരെ ബസ്സ് സ്ട്ടോപിലേക്ക് ഒരു ചെറിയ നടത്തം..ഒരു പത്ത് മിനിട്ടു....
മൂന്നാം നിലയില്‍ നിന്നും പതുക്കെ ലിഫ്റ്റ് ഇറങ്ങി താഴെ എത്തിയപ്പോള്‍ പതിവു തെറ്റാതെ താഴത്തെ വീട്ടിലെ പിള്ളേര്‍ സ്കൂളില്‍ പോകാന്‍ നില്ക്കുന്നു.....അവരുടെ വക പതിവു വിഷിംഗ്...
"ഗുഡ് മോര്‍ണിംഗ് അങ്കിള്‍"....തിരികെ വിഷ് ചെയ്തിട്ട് നടന്നു....
നടന്നു റോഡിലേക്ക് എത്തിയപ്പോള്‍ വിപ്രോയിലും,ടി.സി.എസിലും ജോലി ചെയ്യുന്ന നോര്‍ത്ത് ഇന്ത്യന്‍ ചെല്ലക്കിളികള്‍ എതിരെ വരുന്നു....എന്നും ഇവരെ തന്നെ കണി കാണുന്നലോ ഈശ്വരാ!!!,എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് വേഗം നടന്നു....ഇനി വായും നോക്കി നടന്നാല്‍ ബസ്സ് മിസ്സാകും....
സമയം 8.15
ബസ്സ് കാത്തു നില്‍ക്കാന്‍ തുടങ്ങി.....വരുന്ന ബസില്‍ എല്ലാം കാല് കുത്താന്‍ ഇടമില്ല..
ഒടുവില്‍ ഒരെണ്ണത്തില്‍ കയറി പറ്റി...തിരക്ക് തന്നെ...രണ്ടു കാലും കുത്താന്‍ ഇടം കിട്ടിയത് തന്നെ ഭാഗ്യം.....ഒരു അര മണിക്കൂര്‍ യാത്ര...ഇതിനിടയില്‍ ഇരിക്കാന്‍ സീറ്റ് കിട്ടിയാല്‍ അത് വല്യ കാര്യം...
(തുടരും)
2 അഭിപ്രായങ്ങൾ:
kathha muzhuvanaakkaan pOlum samayamillE executive unnikkutta :)
ബാക്കി എവിടെ?ഉടനെ കാണുമല്ലോ
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ