ഇന്നു കേരള പിറവി........
കേരളത്തിന്റെ തനതായ വസ്ത്രങ്ങള്‍ ഉടുക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് ഈ ദിവസം എന്ന രീതിയില്‍ മാറുകയാണോ...?
ഗുലുമാല്‍ ചിന്തിച്ചു പോകുന്നു....
"കേരളം എന്ന് കേട്ടാല്‍ അഭിമാന പൂരിതം ആകണം അന്തരംഗം "എന്ന് മഹാകവി വള്ളത്തോള്‍ പാടിയിട്ടുണ്ട്.
എന്റെ സ്വന്തം നാട് എന്ന ഒരു വിചാരം നാട്ടില്‍ ഉള്ളവരെക്കാള്‍ കൂടുതല്‍, ജീവിക്കാന്‍ വേണ്ടി അന്യനാടുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ആണ് എന്നുള്ളത് ഗുലുമാലിന്റെ ഒരു വര്‍ഷത്തെ പ്രവാസി ജീവിതം പഠിപ്പിച്ചു...അന്യ നാടുകളിലെ സാഹചര്യങ്ങള്‍ വെച്ചു താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കൊച്ചു കേരളം എത്ര പിന്നില്‍ ആണ് എന്നുള്ളത് ഒരു സത്യം മാത്രം ആണ്...
പക്ഷെ മദിരാശിയിലെ കത്തി എരിയുന്ന ഏകാന്തതയിലും നാടിന്റെ ഓര്‍മകള്‍ ആണ് ഗുലുമാലിനെ മുന്നോട്ട് നയിക്കുന്നത്....
ആഗ്രഹിച്ചിട്ടില്ല ഈ പ്രവാസി വേഷം....മടങ്ങണം തിരികെ...എന്നെങ്കില്ലും
ദൈവത്തിന്റെ സ്വന്തം നാടിനെ കൂടുതല്‍ ഭംഗി ഉള്ളതാക്കാന്‍....
എന്നിരുന്നാലും നാട്ടില്‍ നിന്നും ഉള്ള ഓരോ വാര്‍ത്തയും കേള്‍ക്കുന്നത് വിഷമത്തോടെ ആണ്...
രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളി നാട് നശിപ്പിക്കുന്നതും,ശബരീനാഥന്മാരും,സന്തോഷ് മാധവന്മാരും വാഴുന്നതും പോരാഞ്ഞിട്ട് ഇപ്പോള്‍ ഭീകരവാദത്തിന്റെ കൊച്ചു തലസ്ഥാനം ആയിരിക്കുന്നു നമ്മുടെ കേരളം.
അമ്മയെ പോലെ സ്നേഹിക്കേണ്ട നമ്മുടെ ഭാരത ഭൂമിയെ കിട്ടുന്ന നക്കാപിച്ചക്ക് ഒറ്റു
കൊടുക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നു മലയാളി മക്കള്‍....
മുത്തങ്ങ കഴിഞ്ഞു ഇനി ചെങ്ങറ ആകട്ടെ എന്ന് വേറെ ചിലര്‍..
ഏതായാലും സുന്ദര കേരളത്തിന് സുന്ദരമായ ഒരു ഭാവി നേരുന്നു...
1 അഭിപ്രായം:
അതെ..കേരളത്തിന്റെ സുന്ദരഭാവി നമുക്കു സ്വപ്നം കാണാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ