ഗുലുമാല്‍ തുടങ്ങിട്ട് എട്ടു ദിവസം ആയി എങ്കിലും രണ്ടാം ലക്കം ഇടാന്‍ ഇപ്പോളാണ് സാധിച്ചേ...
എന്താ ചെയ്യുക....ഭയങ്കര തിരക്കായിരുന്നു...കുറെ എഴുതി വച്ചിട്ടുണ്ട് പക്ഷെ അങ്ങോട്ട് തൃപ്തി ആയില്ല..ഒരു വല്ലാത്ത വൈക്ലബ്യം...
ഇന്ന് എന്താ പറയ്ക എന്ന് വെച്ചാല്‍ ഒരു ഓഫീസ് മാറ്റത്തിന്റെ കഥ പറയാം..
ചൊവ്വാഴ്ച അഞ്ച് മണിക്ക് തലൈവന്‍ (ലീഡ്) വന്നിട്ട് പറഞ്ഞു വ്യാഴാഴ്ച്ച മുതല്‍ നമ്മള്‍ എല്ലാവരും കുറെ കൂടി കാട്ടിലോട്ട് മാറിയുള്ള ഒരു ഓഫീസിലേക്ക് മാറുന്നു എന്ന്....
"സന്തോഷം ആയി ലീഡ് ഏട്ടാ ...സന്തോഷം ആയി..." തൊട്ട് അപ്പുറത്തിരിക്കുന്ന തൊഴിലാളി സുഹൃത്ത് പറഞ്ഞു.
"ഇപ്പൊ തന്നെ ഒരു കാട്ടില്‍ ആണ്.."
"ഇനി എങ്ങോട്ട് മാറാന്‍..."
പെട്ടന്ന് എല്ലാം കെട്ടി പെറുക്കി വെച്ചു.....ബുധനാഴ്ച്ച ആയുധ പൂജടെ അവധി ആണ്...അപ്പൊ ഇനി ഒന്നര മണിക്കൂറെ ഉള്ളു എല്ലാം പണ്ടാരം അടക്കി പോകാന്‍...
ദേഷ്യം എങ്ങനെ ഇരച്ചു കയറി...എന്ത് ചെയ്യാന്‍.........അവര് തുള്ളന്‍ പറഞ്ഞാല്‍ തുള്ളണം..ചാടാന്‍ പറഞ്ഞാല്‍ ചാടണം...പോകാന്‍ പറഞ്ഞാല്‍ പോകണം...
പണ്ടെങ്ങോ വഴിയില്‍ കണ്ട കുഞ്ഞിരാമാനേം അയാള്‍ടെ മുതലാളിയേം ഓര്‍മ വന്നു...
മുതലാളി കുഞ്ഞിരാമനെ കൊണ്ട് പണി എടുപ്പിക്കും....കുഞ്ഞിരാമന്‍ പണി എടുക്കും...
മുതലാളി കുഞ്ഞു ചെണ്ട കൊട്ടി പാടും
"ചാടി കളിക്കെട കുഞ്ഞിരാമ
ആടി കളിക്കെട കുഞ്ഞിരാമ "
അവന്‍ ആടും ചാടും...ചുറ്റും കൂടി നില്ക്കുന്ന ആളുകളെ രസിപ്പിക്കും...അവന് ഒരു നേരം, അല്ലേല്‍ രണ്ടു നേരം ആ മുതലാളി നല്കുന്ന പഴവര്‍ഗങ്ങള്‍ ആണ് അവനെ അതിന് പ്രേരിപ്പിക്കുന്ന ഒരു കാര്യം, പിന്നെ അങ്ങേരുടെ കയ്യില്‍ നിന്നു കിട്ടുന്ന നല്ല തല്ലും...
നമ്മളും ഒരു കുഞ്ഞിരാമന്‍ അല്ലെ എന്നൊരു സംശയം...
എന്താ ചെയ്ക..
പാലാരിവട്ടം ശശി പറഞ്ഞത് ഓര്‍മ വന്നു.."ചതിക്കരുത് ജീവിതം ആണ് "...
അതെ ജീവിതം ആണ് ...ജീവിക്കണ്ടേ...അതാ നമ്മുടെയൊക്കെ അവസ്ഥ .....
2 അഭിപ്രായങ്ങൾ:
കഥ അപൂര്‍ണ്ണമാണോ എന്നൊരു സംശയം.....
എന്നാലും എന്നെപൊലെ അഭിനവ കുഞിരാമന്‍മാരാകാന്‍ കാത്തിരിക്കുന്നവര്‍ക്കു ചിന്തിക്കന്‍ അല്പം ഉണ്ട്.......
ഗുലുമാല്‍...................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ