ഗുലുമാല്
ഗുലുമാല് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് മാന്നാര്‍ മത്തായിച്ചനും
പിള്ളാരും തിരയില്‍ വരുമ്പോള്‍ കൂടെ എത്തുന്ന ആ പശ്ചാത്തല സംഗീതം ആണ് ...
"അവനവന് കുരുക്കുന്ന കുരുക്ക് അഴിച്ച് എടുക്കുമ്പോള്‍ ഗുലുമാല്.."
ഈ ബ്ലോഗിനെ ഇങ്ങനെ നാമകരണം ചെയ്യാന്‍ ഒരു കാരണം ഉണ്ട്...എന്റെ കോളേജ്
ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളില്‍ ഗുലുമാല് ഉണ്ട്......
ഗുലുമാല് എന്ന കൈ എഴുത്ത് പത്രം.. പത്രം എന്ന് അതിനെ വിളിക്കാമോ
എന്ന് സംശയം ആണ്,
അത് ഒരു മഞ്ഞ പത്രം ആയിരുന്നു...മഞ്ഞ പത്രം എന്നാല്‍ മഞ്ഞ പേപ്പറില്‍ എഴുതുന്ന പത്രം...
ശ്രീമാന്‍ ഗോകുല്‍.പി.എസ് എന്ന സരസനായ മനുഷ്യന്റെ ഹാസ്യ വിരുന്ന് ആയിരുന്നു ആ ഗുലുമാല്....
ക്ലാസ്സില്‍ നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങളെ ഹാസ്യത്തിന്റെ മേന്പൊടി ചാലിച്ചു എഴുതി ഇരുന്ന ഒറ്റ പ്രതി പത്രം..അദ്ധ്യാപകര്‍ വരെ മനസ് തുറന്നു സ്വീകരിച്ചിരുന്നു അതിനെ...
അതില്‍ ഹാസ്യമുണ്ടായിരുന്നു, പരിഹാസം ഉണ്ടായിരുന്നു, പരിഭവം ഉണ്ടായിരുന്നു....
കാലത്തിന്റെ മലവെള്ളപാച്ചിലില്‍ കോളേജ് ജീവിതം ഓര്‍മയായി, ഗുലുമാല് എങ്ങോ പോയി മറഞ്ഞു..
ജീവിതം വിരസമായി തുടങ്ങിയ നിമിഷങ്ങളില്‍, ഗുലുമാല് തിരിച്ച് കൊണ്ടു വരാം എന്ന് തോന്നി..
അങ്ങനെ ഈ ഗാന്ധി ജയന്തി ദിനത്തില്‍ ഗുലുമാല് വീണ്ടും എത്തുകയാണ്...
പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍...
ഒത്തിരി വത്യസ്തതകളോടെ ഗുലുമാല് വീണ്ടും....
നിങ്ങള്‍ എല്ലാവര്കും വേണ്ടി എന്റെ ബ്ലോഗോപാഹാരം ...........
5 അഭിപ്രായങ്ങൾ:
congratzzz..orupad santhosham thonni gulumal veendum kandappol..202 vallathe miss cheyyunnu..eppol veendum aa oru ormavarunnu..thanks vishanu ..daa karaym okke kollam .... paarayenganum vechaal aannu..hmmmm
aliyaaa gulumaaleeee, puthiya postukalkkaayi kaathirikkunnu :D
angine oru pathraththe kurichchariyilla. kelkkaan rasamundu. aa poratte. kurachchu vaikiyanelum enikkum ariyan patteelo. wishing u all the best
nannayi moneee....othiri sandhosham undu,vendu enthu kandathinu...angane engilum namukku nammude aa nalla kaalam orkkallo..missng our 202 vry much..orikkalum thirichu kittatha aa nalla kaalathinte ormakal nee engilum thirike kondu varan nokkunnathinu thnks...continue dear....
ഓഹോ ഗുലുമാല് എന്നൊരു പത്രവും ഇവിടെ ഉണ്ടായിരുന്നോ???ഇപ്പൊഴാണു അറിഞതു...
ആ രസികനായ പത്രതിപരോട് നമ്മുടെ വോശ്രിയുടെ കാര്യം ഒന്നു പറഞേക്കണേ...അതിലൂടെ അദ്ധേഹത്തിനും നിങ്ങള്‍ക്കും ആ പഴയ മധുര സ്മരണകള്‍ അയവിറക്കാം....ഞങ്ങള്‍ക്കും അല്പം രസികത്തരം കേള്‍ക്കാം....
പിന്നെ ഗുലുമാലിനു എല്ലാവിധ ആശംസകളും...:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ